ലാബില്‍ നിന്നോ, മാര്‍ക്കറ്റില്‍ നിന്നോ ആകാം മഹാമാരിയുടെ ഉത്ഭവമെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം കൂടിയാണ് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷത്തിനിപ്പുറം അവിശ്വസനീയമായ പല മാറ്റങ്ങള്‍ക്കുമാണ് വുഹാന്‍ സാക്ഷ്യം വഹിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പ്രിയപ്പെട്ടവരുടെ വിയോഗം പലതും മാറ്റി ചിന്തിക്കാന്‍ ജനതയെ പ്രേരിപ്പിച്ചു.മാംസം ഇല്ലെങ്കില്‍ ഭക്ഷണം തൊട്ടുപോലും നോക്കാത്ത ചിലര്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ ആരംഭിച്ചു.

source